കൊച്ചി: പേശികളുടെ വളര്‍ച്ചക്കും എല്ലുകളുടെ ആരോഗ്യത്തിനുംതലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും പ്രോട്ടീനുകള്‍ ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. പൊതുവേ ചിക്കനാണ് പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണമായി അറിയപ്പെടുന്നത്. 100 ഗ്രാം ചിക്കന്‍ ബ്രെസ്റ്റില്‍ 31 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ചിക്കനെക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1. മത്തങ്ങാ വിത്ത്
100 ഗ്രാം മത്തങ്ങാ വിത്തില്‍ നിന്നും 37 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ മഗ്നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
2. പൊട്ടുകടല
100 ഗ്രാം പൊട്ടുകടലയില്‍ നിന്നും 38 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. നാരുകള്‍ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. പനീര്‍
100 ഗ്രാം പനീരില്‍ നിന്നും 40 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കാത്സ്യം ധാരാളം അടങ്ങിയ പനീര്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
4. സോയാ ബീന്‍സ്
100 ഗ്രാം സോയാ ബീന്‍സില്‍ നിന്നും 36 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു.
5. ചീസ്
100 ഗ്രാം ചീസില്‍ നിന്നും 35 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ കാത്സ്യം അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
