കൊല്ലത്ത് ബൈക്കിലെത്തി കാൽനടക്കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

കൊല്ലം: പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടയില്‍. കൊറ്റങ്കര ചന്ദനത്തോപ്പ് മാമൂട് പുതുവല്‍ പുത്തൻ വീട്ടില്‍ നിന്നും കല്ലുമല വീട്ടില്‍ വാടകയ്ക്ക താമസിക്കുന്ന ഷാനവാസിനെയാണ് (34) കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് കിളികൊല്ലൂർ സ്‌റ്റേഷൻ പരിധിയിലെ ഇടറോഡിലായിരുന്നു സംഭവം. ബൈക്കിലെത്തിയ ഷാനവാസ് നടന്നു പോയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. പെണ്‍കുട്ടി കിളികൊല്ലൂർ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കിളികൊല്ലൂർ സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശ്രീജിത്ത്, സന്തോഷ്‌കുമാർ, നിസാം, സി.പി.ഒമാരായ ശ്യാം ശേഖർ, ബിജേഷ്, ഷാജി, ഷണ്‍മുഖദാസ്, അനിതാകുമാരി, ശാന്തിനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.