ജെബി ലൂക്കോസും അശ്വതിയും മയക്കുമരുന്നെത്തിച്ചത് ബെംഗളുരുവില്‍ നിന്നും: കോട്ടയത്ത് എം.ഡി.എം.എയുമായി രണ്ടു പേര്‍ പിടിയില്‍

കോട്ടയം: മയക്കുമരുന്നുമായി യുവതിയും യുവാവും അറസ്റ്റില്‍.

കോട്ടയം മണര്‍കാട് സ്വദേശി ജെബി ലൂക്കോസ് (29) തൃക്കൊടിത്താനം സ്വദേശിനി അശ്വതി (28) എന്നിവരാണ് അറസ്റ്റിലായത്.

തെള്ളകം കാരിത്താസിന് സമീപത്തുവെച്ച്‌ ഞായറാഴ്ച രാവിലെയാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

50 ഗ്രാം എം.ഡി.എം.എ.യാണ് രണ്ടു പേരില്‍ നിന്നായി പോലീസ് പിടിച്ചെടുത്തത്. ബെംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ എം.ഡി.എം.എ. വില്‍പ്പനയ്ക്കായി എത്തിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം.