മലപ്പുറം: മിനി എസ്റ്റേറ്റിലെ റേഷൻ കടയില്‍ അതിക്രമിച്ചു കയറി കടയുടമയെ ദേഹോപദ്രവമേല്‍പ്പിക്കുകയും റേഷൻ സാധനങ്ങള്‍ കവർന്ന കേസിലും പ്രതി അറസ്റ്റില്‍.
കൊണ്ടോട്ടി പള്ളിക്കല്‍ ബസാർ ചാലക്കല്‍പുരായിലാണ് സംഭവം നടന്നത്. മിനി എസ്റ്റേറ്റ് പാലംകുളങ്ങര ഹരീഷ് (46) ആണ് പിടിയിലായത്.
റേഷൻ കടയില്‍ അനുവദിച്ച ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിയ ശേഷവും കടയില്‍ എത്തി ഹരീഷ് കൂടുതല്‍ അരിയും സാധനങ്ങളും ആവശ്യപ്പെട്ടത് കടയുടമ ചോലക്കല്‍ ഫാസില്‍ ചോദ്യം ചെയ്തപ്പോള്‍ കടയില്‍ അതിക്രമിച്ചു കയറി ഫാസിലിനെ ദേഹോപദ്രവമേല്‍പ്പിച്ച് 20 കിലോഗ്രാം അരിയും ആറ് പാക്കറ്റ് ആട്ടയും ഹരീഷ് കവർന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
നിരവധി കേസുകളിലുള്‍പ്പെട്ട ഹരീഷ് രണ്ട് വർഷം മുൻപ് പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
