പത്രങ്ങളിൽ നിന്നും മരണവാർത്ത നോക്കി ; മരണ വീട്ടിലെത്തി മോഷണം നടത്തുന്ന പ്രതി അറസ്റ്റിൽ ; കൊല്ലം സ്വദേശിനി റിൻസിയാണ് അറസ്റ്റിലായത്

കൊച്ചി : മരണവീട്ടിൽ നിന്നും 15 പവൻ മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. കൊല്ലം സ്വദേശിനി റിൻസിയാണ് അറസ്റ്റിലായത്.

മെയ് മാസം 7ന് നടന്ന മോഷണ കേസിലെ പ്രതിയെയാണ് ഇന്ന് പൊലീസ് കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്‌തത്‌.

മരണവീട്ടിൽ കാത്തുനിൽക്കുകയും, പത്രങ്ങളിൽ മരണവാർത്ത വരുമ്പോൾ അടക്കം എന്നാണെന്ന് അറിഞ്ഞ് വീടുകളിൽ എത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. അങ്ങനെയാണ് ഇവർ വീട്ടിലെത്തുന്നത്.

മരിച്ചയാളുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ഇവർ മൃതദേഹത്തിനൊപ്പം വീട്ടിലേക്ക് കയറി.
തുടർന്ന് വീടിനുള്ളിലെ അലമാരിയിൽ നിന്നും 15 പവൻ സ്വർണ്ണം മോഷ്ടിച്ചു.

സിസിടിവി ദൃശ്യങ്ങൾ വഴി ആളെ തിരിച്ചറിഞ്ഞ ശേഷം പൊലീസ് കൊല്ലത്ത് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
സ്വർണ്ണവും പൊലീസ് കണ്ടെടുത്തു.