തിരുവല്ല: കല്ലുപ്പാറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു.
അപകടത്തില്‍ ഡ്രൈവര്‍മാര്‍ അടക്കം നിരവധിപേര്‍ക്ക് പരിക്ക്.
ആരുടെയും പരിക്ക് ഗുരുതരമല്ല. കല്ലുപ്പാറ ജംഗ്ഷന് സമീപം രാവിലെ 11:30 ഓടെ ആയായിരുന്നു അപകടം.
മല്ലപ്പള്ളി ഭാഗത്തുനിന്ന് വന്ന ബസും തിരുവല്ല ഭാഗത്തുനിന്നും മല്ലപ്പള്ളിയിലേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
