കൊച്ചിയില്‍ കത്രിക്കടവ് ഇടശ്ശേരി ബാറിന് മുന്നില്‍ വെടിവയ്പ്പ് ;എയർ പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിയുതിർത്തത്

 

എറണാകുളം : എയർ പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിയുതിർത്തത്. സംഭവത്തില്‍ രണ്ട് ബാർ ജീവനക്കാർക്ക് പരിക്കേറ്റു.ജീവനക്കാരില്‍ ഒരാളുടെ വയറ്റില്‍ ബുള്ളറ്റുകള്‍ തറച്ച്‌ കയറി. മറ്റൊരാളുടെ കാലിലാണ് പരിക്ക്.

മദ്യം നല്‍കുന്നത് സംബന്ധിച്ച തർക്കമാണ് വെടിവയ്പ്പിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ എറണാകുളം നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിനുശേഷം കാറില്‍ രക്ഷപ്പെട്ട പ്രതികള്‍ക്കയി തിരച്ചില്‍ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു