കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി പാറത്തോട് ചിറയിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു.
പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ (84) ഭാര്യ സരസമ്മ (70) മകൻ ശ്യാം നാഥ് (31) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട സോമനാഥൻ നായർ റിട്ടയേർഡ് എസ് ഐ ആണ്.
പാറത്തോടെ വീട്ടിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
രാമനാഥനും ഭാര്യയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരേയും കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്യുകയായിരുന്നു.
ദമ്പതികളുടെ മൃതദേഹം രക്തം വാർന്നനിലയിലും, ശ്യാം നാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ശ്യാം നാഥ് സിവിൽ സപ്ലെയ്സ് ജീവനക്കാരനാണ്.
കാഞ്ഞിരപ്പള്ളി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
