പാലക്കാട് : പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മണ്ഡലത്തില്‍ ആവേശോജ്വല വരവേല്‍പ്പ് നല്‍കി പ്രവർത്തകർ.
തോളിലേറ്റിയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചത്. ശേഷം തുറന്ന ജീപ്പില്‍ നഗരത്തില്‍ രാഹുലിന്റെ റോഡ് ഷോയും നടന്നു.
ജില്ലയില്‍ മുതിർന്ന നേതാക്കള്‍ക്കൊപ്പം മുൻ പാലക്കാട് എംഎല്‍എയും വടകര എംപിയുമായ ഷാഫി പറമ്പിലും യൂത്ത് ലീഗ് അധ്യക്ഷൻ പി കെ ഫിറോസും രാഹുലിനൊപ്പമുണ്ട്.
പി. സരിൻ ഉയർത്തിയ ആരോപണങ്ങളില്‍ നിന്നുണ്ടായ ക്ഷീണം മറികടക്കാൻ വലിയ തോതില്‍ പ്രവർത്തകരെ കോണ്‍ഗ്രസ് രാഹുലിന്റെ റോഡ് ഷോയിലേക്ക് എത്തിച്ചിട്ടുണ്ട്.
ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്ന് രാഹുല്‍ പ്രതികരിച്ചു. ആത്മവിശ്വാസം കൂട്ടുന്ന പല വിവരങ്ങളും പല പാർട്ടിയില്‍ നിന്നും കിട്ടുന്നുവെന്നും രാഹുല്‍ പ്രതികരിച്ചു.
