കോട്ടയം കഞ്ഞിക്കുഴി മാർക്കറ്റിൽ വഴിയോര വിശ്രമ കേന്ദ്രം “ടേക്ക് എ ബ്രേക്ക്‌” ഉദ്ഘാടനം ചെയ്തു; നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ കെട്ടിടം ഉദ്ഘാടനം ചെയ്തു

കോട്ടയം: കഞ്ഞിക്കുഴി മാർക്കറ്റിൽ പുതിയതായി ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്രം “ടേക്ക് എ ബ്രേക്ക്‌” ഉദ്ഘാടനം ചെയ്തു.

പതിനഞ്ചാം വാർഡ് കൺസിലർ അജിത് പൂഴിത്തറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ കെട്ടിടം ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സന്തോഷ്‌കുമാർ, ആരോഗ്യ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ജി രഞ്ജിത്ത്‌, കൗൺസിലർമാരായ പി ഡി സുരേഷ്, ജൂലിയസ് ചാക്കോ, ലക്ഷ്മി പ്രസാദ് (ജില്ലാ കോ ഓർഡിനേറ്റർ ശുചിത്വമിഷൻ ) എന്നിവർ ആശംസകൾ അർപ്പിച്ചു.