ആകാശപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കണം; ആവശ്യമുന്നയിച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ സമരത്തിലേക്ക്

കോട്ടയം: കോട്ടയത്തെ നിർമ്മാണം മുടങ്ങിക്കിടക്കുന്ന ആകാശ പാതയുടെ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ.

ഈ ആവശ്യമുന്നയിച്ച്‌ ജൂലൈ 6ന് ആകാശപാതക്ക് കീഴെ ഉപവാസമിരിക്കുമെന്നും തിരുവഞ്ചൂർ അറിയിച്ചു. ആകാശ പാതയെക്കുറിച്ച്‌ മന്ത്രി ഗണേഷ് കുമാർ നടത്തിയ പരാമർശം ഒരു ജനതയെ അപമാനിക്കാൻ വേണ്ടിയാണെന്നും അമ്മയെ കൊന്ന ശേഷം അമ്മയില്ലേ എന്ന് കരയുന്ന നിലപാടാണ് സിപിഎമ്മിന്റേതെന്നും തിരുവഞ്ചൂർ പറഞ്ഞു.

സിപിഎം എന്ത് അടിസ്ഥാനത്തില്‍ ആണ് എതിർക്കുന്നതെന്ന് ചോദിച്ച തിരുവഞ്ചൂർ സിപിഎമ്മിന് കുട്ടികളുടെ പിടിവാശിയാണെന്നും കുറ്റപ്പെടുത്തി. മന്ത്രി ഗണേഷ് കുമാർ കോട്ടയത്ത് വന്ന് ആകാശപാതയുടെ നിർമ്മാണം ഒരിക്കല്‍ പോലും കാണാതെയാണ് ബിനാലെ എന്നൊക്കെ പറഞ്ഞത്.

പൊളിച്ചു നീക്കുകയാണെങ്കില്‍ ബദല്‍ എന്തെന്ന് സർക്കാർ പറയുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.