‘റോബിന്‍’ ബസിന്‍റെ യാത്ര സിനിമയാകുന്നു: പ്രതികാര മനോഭാവങ്ങളെ തകര്‍ത്ത് മുന്നോട്ട് കുതിക്കുന്ന പ്രയാണമെന്ന് സംവിധായകന്‍ പ്രശാന്ത് മോളിക്കല്‍

കൊച്ചി: റോബിന്‍ ബസിന്‍റെ കഥ സിനിമായാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

സംവിധായകന്‍ പ്രശാന്ത് മോളിക്കലാണ് ഇക്കാര്യം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമാ കഥ പറയുവാനായി റാന്നിയില്‍ നിന്നും എറണാകുളത്ത് തന്നെ എത്തിച്ചത് റോബിൻ ബസ് ആണെന്നും പോസ്റ്റില്‍ പറയുന്നു.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മിക്കുന്നത് .

ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും. പത്തനംതിട്ട, എറണാകുളം, പാലക്കാട്‌, കോയമ്ബത്തൂര്‍ എന്നിവിടങ്ങളിലായിട്ടായിരിക്കും ചിത്രീകരണം