കടം വാങ്ങിയ പണം തിരികെ നൽകാത്തതിലുള്ള വൈരാഗ്യം; ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: കൊട്ടിയം മൈലാപ്പൂരിൽ യുവാവിന് തീപ്പൊള്ളലേറ്റ സംഭവത്തിൽ നിർണായക മൊഴി. പൊള്ളലേറ്റ റിയാസാണ് തൻ്റേത് അപകടമല്ലെന്നും സുഹൃത്തുക്കൾ ചേർന്ന്  കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും മൊഴി നൽകിയത്.

ഷെഫീക്ക്, സുഹൈൽ എന്നിവർ ചേർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്ന് റിയാസ് പൊലീസിനോട് പറഞ്ഞു. കടം വാങ്ങിയ പണം തിരികെ നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപ്പെടുത്താൻ ശ്രമിക്കാനുള്ള കാരണമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

സംഭവ സമയത്തെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഇന്നലെ രാത്രിയാണ് ഉമയനല്ലൂർ സ്വദേശി റിയാസിന് ഓട്ടോറിക്ഷയ്ക്ക്  ഉള്ളിൽ വെച്ച് തീപ്പൊള്ളലേറ്റത്.