കടുവയെ കമ്പിവേലിയിൽ കുടുങ്ങിയ നിലയില്‍ കണ്ടെത്തി ; കഴുത്തില്‍ കമ്പി കുടുങ്ങിയ കടുവയെ കണ്ടത് റബര്‍ ടാപ്പിങിന് പോയ യുവാവ്

 

കണ്ണൂർ : കണ്ണൂർ കൊട്ടിയൂർ പന്നിയാംമലയിലെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. റബർ ടാപ്പിങ്ങിനു പോയ പുളിമൂട്ടില്‍ സിബി എന്ന യുവാവാണ് കടുവയെ കണ്ടത്.

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവയുള്ളത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കടുവയെ മയക്കുവെടി വച്ചു പിടികൂടാൻ അനുമതി തേടിയിട്ടുണ്ട്. കഴുത്തില്‍ കമ്ബി കുടുങ്ങിയ നിലയിലാണ് കടുവയുള്ളതെന്നാണ് വിവരം.

ജനവാസമേഖലയോടു ചേർന്ന് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവയുള്ളത്. ഇവിടേക്ക് ജനങ്ങളെ കടത്തിവിടുന്നില്ല. ആരും കടുവയുള്ള സ്ഥലത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.