കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഫയര്‍മെന്‍; 24 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

കോട്ടയം: കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് പുതുതായി ഫയര്‍മെന്‍ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്.

ആകെ 24 ഒഴിവുകളാണുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ മെയ് 23ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ അയക്കണം.

തസ്തിക & ഒഴിവ്

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ഫയര്‍മെന്‍ നിയമനം. ആകെ 24 ഒഴിവുകള്‍. കൊച്ചിയിലെ ഓഫീസിലേക്കാണ് നിയമനം.

ജനറല്‍ 10, ഒബിസി 05, എസ് സി 07, ഇഡബ്ല്യൂഎസ് 02 എന്നിങ്ങനെയാണ് ഒഴിവുകള്‍.

പ്രായം

30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, ഒബിസി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് വയസിളവ് ബാധകം.

യോഗ്യത

പത്താം ക്ലാസ് വിജയം.

യൂണിയന്‍ ഓഫ് ഇന്ത്യ നല്‍കിയ ഹെവി വെഹിക്കിള്‍ ലൈസന്‍സ് വേണം.

അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഫയര്‍ നാല് മാസത്തെ ഫയര്‍ ഫൈറ്റിങ് കോഴ്‌സ് കഴിഞ്ഞവരായിരിക്കണം, അല്ലെങ്കില്‍ NBCD യില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം

തെരരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 22100 രൂപ മുതല്‍ 23400 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.