നിങ്ങള്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നവര്‍ ആണോ; എങ്കില്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരുന്നോളൂ.

 

തണുത്ത വെള്ളത്തില്‍ കുളിക്കുക എന്നത് പലപ്പോഴും നമുക്ക് മടിയുള്ള കാര്യമാണ്. എന്നാല്‍ 21 ഡിഗ്രിസെല്‍ഷ്യസില്‍ താഴെ താപനിലയുള്ള വെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യത്തിന്  നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിലെ കൊളാജന്റെ അളവ് വര്‍ധിപ്പിക്കും. ഇതിന് പല വിധ ഗുണങ്ങള്‍ ഉണ്ട്. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കുകയും, ശരീരത്തിലെ തൊലിയുടെ ഇലാസ്റ്റിസിറ്റി വര്‍ധിപ്പിക്കുകയും ശരീരത്തിന്റെ സ്‌ട്രെസ് കുറയ്‌ക്കുകയും ചെയ്യുന്നുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. അതുപോലെ തന്നെ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനു തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. തണുത്ത വെള്ളത്തില്‍ കുളിക്കുമ്ബോള്‍ ശരീരം ചൂട് നിലനിര്‍ത്താൻ ശ്രമിക്കുന്നു. ഇതിലൂടെ വെളുത്ത രക്താണുക്കള്‍ പുറത്തുവരുന്നു. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമാണ്.

തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് രക്തധമനികളെ ബലപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും സഹായിക്കുന്നു. ശരീരം വരണ്ടു പോകാതെ ത്വക്ക് മൃദുവായി തുടരാൻ ഈ ശീലം കൊണ്ട് സാധിക്കും.നമ്മുടെ ശരീരത്തില്‍ കൊഴുപ്പ് രണ്ട് തരത്തിലാണുള്ളത്. വൈറ്റ് ഫാറ്റും ബ്രൗണ്‍ ഫാറ്റും. ഇതില്‍ ബ്രൗണ്‍ ഫാറ്റിന് പ്രായമുള്ളവരുടെ ആരോഗ്യത്തില്‍ വലിയൊരു പങ്കുണ്ട്. കുളിക്കുമ്ബോള്‍ ശരീരത്തിന്‍റെ ചൂട് കുറയുന്നതിനനുസരിച്ച്‌ ബ്രൗണ്‍ ഫാറ്റ് പ്രയോഗക്ഷമമാകുന്നു. ഇതുവഴി ശരീരത്തില്‍ ചൂട് സൃഷ്ടിക്കപെടുന്നു. “തെര്‍മോജനറ്റിസ്” എന്ന് വിളിക്കുന്ന ഈ പ്രക്രിയ കലോറികള്‍ എരിച്ചുകളയുന്നു.

വിഷാദരോഗം പലപ്പോഴും നാം പോലും അറിയാതെ നമ്മളില്‍ പിടിമുറുക്കാറുണ്ട്. ഈ അവസ്ഥയെ നേരിടാന്‍ പൊതുവേ മരുന്നുകളില്‍ അഭയം പ്രാപിക്കാറാണ് പതിവ്. എന്നാല്‍ വിഷാദരോഗം ഒരു പരിധി വരെ കുറയ്‌ക്കാന്‍ ഹൈഡ്രോ തെറാപ്പിക്ക് സഹായകരമാകും എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ 5 മിനിറ്റോളം തണുത്ത വെളളത്തില്‍ കുളിക്കുന്നത് വിഷാദത്തിന്‍റെ ലക്ഷണങ്ങല്‍ കുറയ്‌ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ചൊറിച്ചില്‍ ഉള്ള ചര്‍മ്മം അല്ലെങ്കില്‍ ചൊറിച്ചിലിന് കാരണമാകുന്ന ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ഇത്തരം അസ്വസ്ഥതകളെ അതിജീവിക്കുവാൻ നിങ്ങളെ സഹായിക്കുമത്രേ. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ചര്‍മ്മത്തിന് ആശ്വാസം നല്‍കാൻ തണുത്ത വെള്ളത്തിലെ കുളി വളരെ ഗുണകരമാണ്.തണുത്ത വെള്ളത്തിന് പുനരുജ്ജീവന ഗുണങ്ങളുള്ളതിനാല്‍, കഠിനമായ വ്യായാമത്തിന് ശേഷം തണുത്ത വെള്ളത്തിലെ കുളി നിങ്ങളുടെ പേശികള്‍ക്ക് ആശ്വാസവും ഉത്തേജനവും നല്‍കുകയും ചെയ്യും.തണുത്ത വെള്ളം രക്തയോട്ടം കര്‍ശനമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിനും മുടിക്കും ആരോഗ്യകരമായ തിളക്കം നല്‍കുവാൻ സഹായിക്കുന്നു.