കോട്ടയം: കേരള സാഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയില്‍ കോഡിനേറ്റർ, മെഡിക്കല്‍ ഓഫിസർ, സ്റ്റാഫ് നഴ്സ് തസ്തികകളില്‍ 135 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷ കരാർ നിയമനം. ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.socialsecuritymission.gov.in
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം
മെഡിക്കല്‍ ഓഫിസർ (75): എം.ബി.ബി.എസ്, ജനറല്‍ മെഡിസിൻ/ഫാമിലി മെഡിസിൻ/ജെറിയാട്രിക് മെഡിസിനില്‍ പി.ജി/ഡിപ്ലോമ (വിരമിച്ച ഗവ. ഡോക്ടർമാർക്കും പാലിയേറ്റീവ് ട്രെയിനിങ് പൂർത്തിയാക്കിയവർക്കും മുൻഗണന), 65 വയസ്, 54,200 രൂപ.
സ്റ്റാഫ് നഴ്സ് (40): ഡിപ്ലോമ ഇൻ ജനറല്‍ നഴ്സിങ് (പാലിയേറ്റീവ് ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മുൻഗണന), 50 വയസ്സ്, 30,995 രൂപ.
കോഡിനേറ്റർ (20): സോഷ്യല്‍ വർക്കില്‍ പി.ജി, ഒരു വർഷ പരിചയം, 45 വയസ്, 32,560 രൂപ.
തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി.
വിശദമായ ബയോഡേറ്റ, യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫി ക്കറ്റിന്റെ പകർപ്പു സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹിക സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാ സത്തില്‍ അപേക്ഷിക്കണം. കവറിനു മുകളില്‍ അപേക്ഷിക്കുന്ന തസ്തികയുടെ പേരു രേഖപ്പെടുത്തുകയും വേണം.
