കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അവസരങ്ങള്‍; ശമ്പളം 2,30,000 രൂപ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

കോട്ടയം: കേന്ദ്ര സർക്കാർ സ്ഥാപനത്തില്‍ അവസരങ്ങള്‍.

ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പ്രിൻസിപ്പല്‍ കണ്‍സള്‍ട്ടന്റ് , കണ്‍സള്‍ട്ടന്റ് എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്. മാർച്ച്‌ അഞ്ച് മുതല്‍ അപേക്ഷിച്ചു തുടങ്ങാം.

യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ nhai.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.

വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവാകാലശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ സിവില്‍ \കമ്പ്യൂട്ടർ സയൻസ് \
ഐടി എഞ്ചിനീയറിംഗില്‍ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാല/സ്ഥാപനത്തില്‍ നിന്ന് ഹൈവേ/ പേവ്മെന്റ്/ സ്ട്രക്ചർ/ കമ്പ്യൂട്ടർ സയൻസ്/ ഐടി എഞ്ചിനീയറിംഗ്/ മാനേജ്മെന്റ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കില്‍ അനുബന്ധ മേഖലകളില്‍ ബിരുദാനന്തര ബിരുദവും അഭികാമ്യമാണ്.

പ്രിൻസിപ്പല്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 55 വയസാണ് . കണ്‍സള്‍ട്ടന്റ് ,
കണ്‍സള്‍ട്ടന്റ് ഐടി എന്നീ യോഗ്യതകള്‍ക്കുള്ള പ്രായപരിധി 50 വയസാണ് .

ശമ്പള സ്‌കെയില്‍

പ്രിൻസിപ്പല്‍ കണ്‍സള്‍ട്ടന്റ്- 2,30,000 രൂപകണ്‍സള്‍ട്ടന്റ് – 1,50,000 രൂപകണ്‍സള്‍ട്ടന്റ് ഐടി- 1,50,000 രൂപ