കോട്ടയം: ലോകത്തിലെ ഏറ്റവും ജനപ്രിയമായ വസ്ത്രങ്ങളില്‍ ഒന്നാണ് ജീൻസ്.
മിക്ക ആളുകളുടെയും വാർഡ്രോബില്‍ ഒരു ജീൻസെങ്കിലും കാണും. അവയുടെ ലാളിത്യം, ഈട് എന്നിവയെല്ലാം ജീൻസിനെ പ്രിയപ്പെട്ട വസ്ത്രമാക്കി മാറ്റുന്നു. നിങ്ങളുടെ ബോഡി ഷേപ്പിനും/ ബോഡി ടൈപ്പിനും അനുസരിച്ചുള്ള ജീൻസ് എങ്ങനെ തിരഞ്ഞെടുക്കാം?
പൊതുവില്‍ ആപ്പിള്‍, പിയർ, ഹവർഗ്ലാസ്, ഇൻവെർട്ടഡ് ട്രയാംഗിള്‍, റെക്റ്റാംഗിള്‍ എന്നിങ്ങനെയാണ് ശരീരഘടനയെ നിർവ്വചിക്കുന്ന ബോഡി ടൈപ്പുകള്‍.
ആപ്പിള്‍ ബോഡി
ഹൈ-വെയ്സ്റ്റഡ് ജീൻസ്, ഫ്ലെയർ-ലെഗ് ജീൻസ്, ടമ്മി കണ്‍ട്രോള്‍ ഉള്ള മിഡ്-റൈസ്/ ഹൈ-റൈസ് ജീൻസുകള്‍, – സ്ട്രെയിറ്റ്-ലെഗ്/ വൈഡ്-ലെഗ് ജീൻസ് എന്നിവയെല്ലാം നന്നായി ഇണങ്ങും. ആപ്പിള്‍ ബോഡി ഷേപ്പ് ഉള്ളവർ വല്ലാതെ സ്കിന്നിയായ ജീൻസ് ഒഴിവാക്കുക.
പിയർ ബോഡി
എ ലൈൻ അല്ലെങ്കില്‍ ഫ്ളെയർ ലെഗ് ജീൻസ്, വൈല്‍ഡ് ലെഗ് അല്ലെങ്കില്‍ ബൂട്ട് കട്ട് ജീൻസ് ഒക്കെ ഈ ശരീരപ്രകൃതമുള്ളവർക്ക് ഇണങ്ങും.
ഹവർഗ്ലാസ് ബോഡി
ഹൈ-വെയ്സ്റ്റഡ് ജീൻസ്, വൈഡ് ലെഗ് ജീൻസ്, മിഡ് റൈസ് ജീൻസ്, സ്കിന്നി അല്ലെങ്കില്‍ സ്ലിം ഫിറ്റ് ജീൻസ് എന്നിവ ഹവർഗ്ലാസ് ബോഡി ടൈപ്പുകാർക്ക് ഇണങ്ങും.
റെക്റ്റാംഗിള്‍
ഹൈ വെയ്സ്റ്റഡ് ജീൻസ്, ഫ്ളയേർഡ് ജീൻസ് എന്നിവയാണ് ഈ ടൈപ്പ് ബോഡി ഷേപ്പ് ഉള്ളവർക്ക് നല്ലത്.
ഇൻവെർട്ടഡ് ട്രയാംഗിള്‍
വൈഡ് ലെഗ് ജീൻസ്, ബൂട്ട് കട്ട് ജീൻസ് എന്നിവയാണ് ഇൻവെർട്ടഡ് ട്രയാംഗിള്‍ ഷേപ്പുകാർക്ക് കൂടുതല്‍ ഇണങ്ങുക.
