കോട്ടയം: ലോകമെമ്പാടും നിരവധി ആളുകള്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് പൊണ്ണത്തടി.
അമിതവണ്ണമോ പൊണ്ണത്തടിയോ ആരോഗ്യത്തിന് നല്ലതല്ല, നിങ്ങളുടെ ലൈംഗിക ജീവിതത്തെയും അത് ബാധിക്കും. പൊണ്ണത്തടി പുരുഷന്മാരില് ഉദ്ധാരണക്കുറവിനും സ്ത്രീകളില്‍ ലൈംഗികവൈകല്യത്തിനുമുള്ള സാധ്യതയും വർധിപ്പിക്കും.
പൊണ്ണത്തടി ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഉദ്ധാരണക്കുറവ്
മെഡിക്കല്‍ ജേണല്‍ ഓഫ് ഓസ്ട്രേലിയയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 28.7 ല്‍ കൂടുതല്‍ ബിഎംഐ ഉള്ള പുരുഷന്മാർക്ക് സാധാരണ ബിഎംഐ ഉള്ളവരേക്കാള്‍ ഉദ്ധാരണക്കുറവ് (ED) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അമിതവണ്ണമുള്ള പുരുഷന്മാരില് ഉദ്ധാരണക്കുറവ് ഒരു സാധാരണ പ്രശ്നമാണ്, ഇത് അവരിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നു. അമിതവണ്ണം ലൈംഗിക ജീവിതത്തിന് ദോഷം ചെയ്യും, അതിനാല്‍ എത്രയും വേഗം ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുക.
ഹോർമോണ്‍ വ്യതിയാനം
ലൈംഗിക ജീവിവും ഹോർമോണുകളും തമ്മില്‍ വലിയ ബന്ധമുണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ അളവിനെ ബാധിക്കുന്ന ‘സെക്സ് ഹോർമോണ്‍ ബൈൻഡിംഗ് ഗ്ലോബുലിൻ’ എന്ന രാസവസ്തുവുമായി പൊണ്ണത്തടിക്ക് വലിയ ബന്ധമുണ്ട്. ഇത് ലൈംഗികാസക്തിയെ ഇല്ലാതാക്കിയേക്കാം.
ലൈംഗിക താല്പര്യം കുറയുന്നു
പൊണ്ണത്തടിയുള്ളവരില്‍ ലിബിഡോ കുറയുന്നത് ഒരു സാധാരണ പ്രശ്നമാണ്. അമിതവണ്ണമുള്ള ആളുകള്‍ക്ക് സെക്സ് ആഗ്രഹിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അമിതവണ്ണം മൂലം പങ്കാളിയുമായി ഇടപഴകുന്നതിലെ ബുദ്ധിമുട്ടാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
സ്ത്രീകളില്‍ ലൈംഗിക ശേഷി കുറയ്ക്കുന്നു
പൊണ്ണത്തടി സ്ത്രീകളില്‍ ലൈംഗികശേഷി കുറയ്ക്കുന്നതിന് കാരണമാകും, അതില്‍ ലൈംഗികാഭിലാഷം, ഉത്തേജനം, രതിമൂർച്ഛ ഉള്‍പ്പെടുന്നു. അമിതവണ്ണം ജനനേന്ദ്രിയത്തിലെ രക്തയോട്ടം നിയന്ത്രിക്കുകയും സ്ത്രീകള്‍ക്ക് രതിമൂർച്ഛ കൈവരിക്കാൻ പ്രയാസകരമാക്കുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
