താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു ; വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 

കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക വേദിയിലേക്ക് എത്തിയത്. ഏറ്റവും അടുത്ത ആളുകളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് ചടങ്ങുകള്‍ നടന്നത്. ഈ അടുത്താണ് സമൂഹമാധ്യമങ്ങളിലൂടെ മാളവികയും തന്റെ പ്രണയത്തെക്കുറിച്ച്‌ വെളിപ്പെടുത്തുന്നത്. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.

ഏകദേശം ഒരുമാസം മുൻപാണ് കാളിദാസ് ജയറാമും തരിണിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇവരുടെ വിവാഹത്തിന് മുൻപ് മാളവികയുടേത് ഉണ്ടാകുമെന്ന് പാര്‍വതി വെളിപ്പെടുത്തിയിരുന്നു. കാളിദാസും തരിണിയും പാര്‍വതിയും ചേര്‍ന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിര മാറ്റ ചടങ്ങിനു ശേഷം മാളവികയുടെ കണ്ണ് നിറഞ്ഞു.

ചിത്രത്തിന് കമന്റുമായി കാളദാസും പാര്‍വ്വതിയുമെല്ലാം എത്തിയിരുന്നു. അളിയാ എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ‘സ്വപ്നങ്ങളിതാ യാഥാര്‍ഥ്യമാകുന്നു’ എന്ന ക്യാപ്ഷനോടൊയായിരുന്നു മാളവിക ചിത്രം പോസ്റ്റ് ചെയ്തത്.