സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലാ കമ്മിറ്റി അന്തരിച്ച ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു

കോട്ടയം: സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലാ കമ്മിറ്റി, അന്തരിച്ച ഭാവഗായകന്‍ പി. ജയചന്ദ്രന്‍ അനുസ്മരണവും ഗാനാഞ്ജലിയും കോട്ടയം പ്രസ്സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ചു.

ഫോറം സംസ്ഥാന രക്ഷാധികാരി ഡോ. നടുവട്ടം സത്യശീലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മഹാത്മഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ പ്രൊഫ. ഡോ. ജോസ് കെ. മാനുവല്‍ മുഖ്യപ്രഭാഷണം നടത്തി.

കോട്ടയം പ്രസ്സ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യന്‍, ഫോറം സംസ്ഥാന വൈസ്പ്രസിഡന്റ് ഹക്കീം നട്ടാശേരി, സെക്രട്ടറി പി. അജയകുമാര്‍, കോട്ടയം ജില്ലാ പ്രസിഡന്റ് സേതു, സെക്രട്ടറി തേക്കിന്‍കാട് ജോസഫ് എന്നിവര്‍ പ്രിയ ഗായകനെ അനുസ്മരിച്ചു.

സാംസ്‌കാരിക സമിതി കണ്‍വീനറും ഗായകനുമായ പഴയിടം മുരളി ഗാനാഞ്ജലി നയിച്ചു. ഗായകരായ രാജന്‍ സംക്രാന്തി, രഞ്ജന്‍, സുരേഷ് എന്നിവര്‍ക്കു പുറമേ മംഗളം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഇ.പി. ഷാജുദ്ദീന്‍, ഫോറം അംഗങ്ങളായ പി.ആര്‍. ദേവദാസ്, പി. അജയകുമാര്‍, പി.എ. ജോസഫ്, സേതു എന്നിവരും ജയചന്ദ്രന്റെ ഗാനങ്ങള്‍ ആലപിച്ചു.