മോഡലിങ്ങിലൂടെ അഭിനയ രംഗത്തെത്തിയ ആളാണ് നടി ഇഷ തൽവാർ. പരസ്യങ്ങളിൽ അഭിനയിച്ച് തുടങ്ങിയ ഇഷ, ഹമാരാ ദിൽ ആപ്കെ പാസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് തട്ടത്തിൻ മറയത്ത് എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് ഇഷ മുഴുനീള വേഷത്തിൽ ബിഗ് സ്ക്രീനിൽ എത്തുന്നത്. ഈ പടത്തിലെ ആയിഷ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്.
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഇഷയുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ മലയാളികൾക്കിടയിലെ ചർച്ചാ വിഷയം. കോൾഡ്‌പ്ലേ സംഗീത പരിപാടി കാണാൻ എത്തിയതായിരുന്നു ഇഷ തൽവാർ.
ഇവിടെ വച്ച് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുന്ന ഇഷയുടെ വീഡിയോയാണ് വൈറൽ ആയത്. ഷോ കണ്ട ആവേശത്തിൽ ഇഷ വാതോരാതെ സംസാരിക്കുന്നുമുണ്ട്.
എന്നാൽ ഇഷയുടെ ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ‘ഇതെന്ത് കോലമാണ്, ഇത് ഞങ്ങളുടെ ആയിഷ അല്ല ‘ഞങ്ങളുടെ ആയിഷ ഇങ്ങനല്ല’, എന്നാണ് വീഡിയോ പങ്കിട്ട് മലയാളികൾ കുറിക്കുന്നത്. മദ്യപിച്ചിട്ടുണ്ടോ, ചുറ്റുമള്ളതൊന്നും ആയിഷ കാണുന്നില്ലേ എന്നെല്ലാം കമന്റുകൾ വരുന്നുണ്ട്. ഒപ്പം വിനീത് ശ്രീനിവാസനെയും നിവിൻ പോളിയെയും ടാഗ് ചെയ്യുന്നവരുമുണ്ട്. എന്തായാലും വീഡിയോ ട്രെന്റിംഗ് ലിസ്റ്റിൽ ഇടംനേടി കഴിഞ്ഞു.
Mirzapur wala afeem chakh liya madhuri bhabhi ne. pic.twitter.com/2jBFYG2Z2v
— Prayag (@theprayagtiwari) January 29, 2025
