”ഒരു പുതിയ ലോകം കാത്തിരിക്കുന്നു!, ബ്രഹ്മാണ്ഡ ചിത്രമായ ‘കൽക്കി 2898 എഡി’യുടെ പുതിയ അപ്ഡേറ്റുമായി നിർമ്മാതാക്കൾ

ഹൈദരബാദ്: ഇന്ത്യന്‍ സിനിമലോകം ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കൽക്കി 2898 എഡി. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്യാനുള്ള ദിവസം പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ്.

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മള്‍ട്ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രമാണ് കൽക്കി 2898 എഡി. ”ഒരു പുതിയ ലോകം കാത്തിരിക്കുന്നു! #Kalki2898AD ട്രെയിലർ ജൂൺ 10ന്” എന്ന് അടിക്കുറിപ്പിലാണ് വൈജയന്തി മൂവീസ് ട്രെയിലര്‍ റിലീസ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ ബുജി എന്ന വാഹനത്തിന്‍റെ ലോഞ്ചിംഗ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ഈ ക്യാരക്ടര്‍ ഉള്‍പ്പെടുന്ന മൂന്ന് ഭാഗമുള്ള സീരിസും കൽക്കി 2898 എഡി അണിയറക്കാര്‍ ആമസോണ്‍ പ്രൈം വഴി പുറത്തുവിട്ടിരുന്നു.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന കല്‍ക്കി 2898 എഡിയുടെ ട്രെയിലറിന് ഒരു മിനിട്ടും 23 സെക്കൻഡുമാണ് ദൈര്‍ഘ്യമെന്നും വൈകാതെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.