കാഞ്ഞിരപ്പള്ളി : 2022-23 കാലഘട്ടത്തിൽ വിവിധ ദിവസങ്ങളിൽ അതിജീവിതയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് പനക്കച്ചിറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ മനോജ് മകൻ അനന്ദുവിനെ പ്രതിയാക്കി മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്ത
2 പോക്സോ കേസുകളിലും പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് ഈരാറ്റുപേട്ട അതിവേഗ സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ്
റോഷൻ തോമസ് വെറുതെ വിട്ട് ഉത്തരവായി.
അതിജീവിതയുമായി പ്രണയത്തിലായിരുന്ന പ്രതിയെ ബന്ധത്തിൽ നിന്നും പിൻതിരിപ്പിക്കുന്നതിനായി കൊടുത്ത വ്യാജ
കേസുകൾ ആണെന്നായിരുന്നു പ്രതിഭാഗം വാദം ഉന്നയിച്ചത്.
ഇരുകേസുകളിലുമായി പ്രോസീവ്യൂഷൻ 30 സാക്ഷികളെയും 17 രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിക്കുവേണ്ടി
അഡ്വ. മുഹമ്മദ് ഹാരിസ് കോടതിയിൽ ഹാജരായി.
