കോട്ടയം: നെല്ല് സംഭരണം തടസപ്പെടുന്നതിനെതിരേ നെല്‍ക്കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. കിഴിവ് 15 കിലോവരെ മില്ലുകാര്‍ ചോദിക്കുന്നത്. മഴ ശക്തിപ്പെടുമ്പ ള്‍ നെല്‍ക്കൂനക്കു മുമ്പിൽ കാവലിരിക്കുന്ന കര്‍ഷകര്‍ നിരാശയിലേക്കു നീങ്ങുകയാണ്.
കൊയ്തിട്ട് 13 ദിവസമായിട്ടും നെല്ല് സംഭരിക്കാത്ത കുറിച്ചി കൃഷിഭവന്‍റെ കീഴിലുള്ള മണ്ണങ്കരകുറിഞ്ഞിക്കാട് പാടശേഖരത്തിലെ കര്‍ഷകര്‍ നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മന്ദിരം കൈനടി റോഡാണ് ഉപരോധിച്ചത്. മില്ലിന്‍റെ ഏജന്‍റ് എത്തി ആദ്യം എട്ടുകിലോ കിഴിവാണ് ചോദിച്ചത്.
ഇപ്പോള്‍ 15കിലോവരെ കിഴിവ് ചോദിക്കുന്നതായി പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു.
നെല്‍ കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി ഉപരോധം ഉദ്ഘാടനം ചെയ്തു. നെല്ല് സംഭരണത്തെ സര്‍ക്കാര്‍ പരാജയപ്പെടുത്തിയെന്നും കിഴിവ് കൊള്ളയ്ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാമെന്നും വി.ജെ. ലാലി പറഞ്ഞു.
പാടശേഖരസമിതി പ്രസിഡന്‍റ് പുന്നൂസ് തോമസ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ജിക്കു കുര്യാക്കോസ്, പാടശേഖരസെക്രട്ടറി ജേക്കബ് കുരുവിള, കണ്‍വീനര്‍ എന്‍. കൃഷ്ണന്‍കുട്ടി, ചെറിയാന്‍ തോമസ്, നാരായണ കൈമള്‍, ശശി കൊച്ചുപറമ്ബില്‍ എന്നിവര്‍ പ്രസംഗിച്ചു.
