സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേകതരത്തില്‍ ശബ്ദിക്കുകയും വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. പകല്‍ 11 മുതല്‍ വൈകുന്നേരം നാലുവരെയാണ് ഇത്തരത്തില്‍ സംഭവിക്കുക.
ചില അടിയന്തര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും നിങ്ങളുടെ ഫോണില്‍ വന്നേക്കാം. ദേശീയ ദുരന്തര നിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര സര്‍ക്കാരും ചേര്‍ന്നുള്ള സെല്‍ ബ്രോഡ്കാസ്റ്റ് ടെസ്റ്റിങിന്റെ ഭാഗമായാണ് ഇത്.
മുന്നറിയിപ്പുകള്‍ കൃത്യസമയത്ത് ആളുകളില്‍ എത്തിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണിത്.
ദേശീയ ദുരന്തനിവാരണ അഥോറിറ്റി, കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്.
കഴിഞ്ഞ മാസം രാജ്യത്ത് പല സ്ഥലങ്ങളില്‍ സ്മാര്‍ട്ട് ഫോണിലേക്ക് ഈ പരീക്ഷണം നടത്തിയിരുന്നു. അന്ന് ഉയര്‍ന്ന ബീപ് ശബ്ദത്തോടെ എമര്‍ജന്‍സി മെസേജ് ലഭിച്ചപ്പോള്‍ പലരും ഞെട്ടിയിരുന്നു.
