കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ നിക്ഷേപകര്‍ ഒപ്പിട്ട ഓരോ താത്പര്യപത്രവും യാഥാര്‍ത്ഥ്യമാക്കാന്‍ സമയബന്ധിത പരിപാടിക്ക് സര്‍ക്കാര്‍ രൂപം നല്‍കി.
താത്പര്യപത്രങ്ങളുടെ വിശകലനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തുമെന്നും വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി പദ്ധതികളുടെ അനുമതി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ അവലോകന സമിതി രൂപീകരിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
ഇന്‍വെസ്റ്റ് കേരളയില്‍ ലഭിച്ച താത്പര്യപത്രങ്ങളില്‍ അമ്ബത് കോടിയ്ക്ക് മുകളിലുള്ള സംരംഭങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ കെഎസ്‌ഐഡിസി വഴി നടപ്പാക്കും. അൻപത് കോടിയില്‍ താഴെയുള്ള(എംഎസ്‌എംഇ) നിക്ഷേപ താത്പര്യപത്രങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വ്യവസായവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം വഴിയാണ് നടപ്പാക്കുന്നത്. ഐടി മേഖലയുടെ താത്പര്യപത്രങ്ങള്‍ ഐടി വകുപ്പ് തന്നെ കൈകാര്യം ചെയ്യും.
