ക്രിസ്പിയും രുചികരവുമായ ദോശ ചുട്ടെടുക്കാം; മാവ് അരയ്ക്കാനും പുളിപ്പിക്കാനും സമയമില്ലാത്തവര്‍ക്കു വേണ്ടി ഒരു ഇൻസ്റ്റൻ്റ് ദോശ റെസിപ്പി ഇതാ

കോട്ടയം: ബ്രേക്ക്ഫാസ്റ്റിന് ദോശയാണോ? സ്ഥിരമായി കഴിക്കുമ്പോള്‍ ദോശയോട് മടുപ്പ് തോന്നിയേക്കാം. അങ്ങനെയെങ്കില്‍ ദോശയില്‍ തന്നെ ചില പരീക്ഷണങ്ങള്‍ ആവാം.

മാവ് അരയ്ക്കാനും പുളിപ്പിക്കാനും സമയമില്ലാത്തവർക്കു വേണ്ടി ഒരു ഇൻസ്റ്റൻ്റ് ദോശ റെസിപ്പി പരിചയപ്പെടാം. ഇനി കൂടുതല്‍ ക്രിസ്പിയും രുചികരവുമായ ദോശ ചുട്ടെടുക്കാം.

ചേരുവകള്‍

സേമിയ- 1 കപ്പ്
ഗോതമ്ബ് പൊടി- 1/2 കപ്പ്
അരിപ്പൊടി- 1/4 കപ്പ്
മൈദ- 1/2 കപ്പ്
കാരറ്റ്- 1/2
ഉള്ളി- ആവശ്യത്തിന്
കശുവണ്ടി- 5
ബദാം- 5
എള്ള്- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
നെയ്യ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ച്‌ സേമിയ വേവിച്ചെടുക്കാം. അതിലേയ്ക്ക് അര കപ്പ് ഗോതമ്പ് പൊടിയും, കാല്‍ കപ്പ് അരിപ്പൊടിയും ചേർക്കാം. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചിളക്കി യോജിപ്പിച്ച്‌ മാവ് തയ്യാറാക്കാം. ഇതിലേയ്ക്ക് കട്ടി കുറച്ച്‌ ചെറിയ കഷ്ണങ്ങളാക്കിയ കാരറ്റ്, ഉള്ളി, എന്നിവ ചേർക്കാം.
കശുവണ്ടി, ബദാം എന്നിവ ചെറിയ കഷ്ണങ്ങളാക്കിയതും ആവശ്യത്തിന് ഉപ്പും ചേർത്തു മാറ്റി വയ്ക്കാം.

ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണ പുരട്ടാം. തയ്യാറാക്കിയ മാവില്‍ നിന്നും ഒരു തവി വീതം ഒഴിച്ച്‌ ദോശ ചുട്ടെടുക്കാം. മാവിലേയ്ക്ക് ഒരല്‍പം എള്ള് കൂടി ചേർത്താല്‍ കൂടുതല്‍ ഗുണപ്രദമായിരിക്കും.