കുമളിയില്‍ നവകേരള സദസിന്‍റെ പ്രചരണത്തിന് വേണ്ടി സംഘടിപ്പിച്ച കാളവണ്ടി മത്സരയോട്ടത്തിനിടെ അപകടം ; കാളവണ്ടി നിയന്ത്രണം തെറ്റി പൊതുജനങ്ങള്‍ക്ക് ഇടയിലേക്ക്പാഞ്ഞുകയറി.

 

ഇടുക്കി : നവകേരള സദസിന്‍റെ പ്രചരണാര്‍ഥം നടത്തിയ കാളയോട്ടത്തിനിടെ അപകടം ഉണ്ടായി.തമിഴ്‌നാട്ടില്‍നിന്ന് എത്തിച്ച ആറ് കാളവണ്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. കുമളി ജംഗ്ഷന് സമീപത്തുവച്ച്‌ ഒരു കാളവണ്ടി നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന ജീപ്പില്‍ ഇടിച്ചു.

ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാളകള്‍ പാഞ്ഞെത്തിയെങ്കിലും ആളുകള്‍ ഓടി മാറിയതിനാല്‍ അപകടം ഒഴിവായി. സിപിഎം കുമളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നവകേരള സദസിന്‍റെ പ്രചരണാര്‍ഥം മത്സരം സംഘടിപ്പിച്ചത്. മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് ആക്ഷേപമുണ്ട്.