കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; കേരള കേന്ദ്ര സര്‍വകലാശാല അധ്യാപകനെതിരെ കേസെടുത്തു.

 

കാസര്‍ഗോഡ് : വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; കേരള കേന്ദ്ര സര്‍വകലാശാല അധ്യാപകനെതിരെ കേസ്. ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസര്‍ ഇഫ്തിഖര്‍ അഹമ്മദിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 354,509 വകുപ്പുകള്‍ പ്രകാരമാണ് കേസ്. അധ്യാപകനെ സര്‍വകലാശാലയില്‍ നിന്ന് നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു.

നവംബര്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. പരീക്ഷാ ഹാളില്‍ ബോധരഹിതയായ കുട്ടിയെ ഹാളില്‍ വെച്ചും ആശുപത്രിയില്‍ വെച്ചും അധ്യാപകൻ പീഡിപ്പിച്ചുവെന്നാണ് പരാതി. വിദ്യാര്‍ഥിനികളോട്        മോശമായി പെരുമാറുന്നു    ലൈംഗികച്ചുവയോടെ സംസാരിക്കുന്നു    എന്നതടക്കം       ഇയാള്‍ക്കെതിരെ   മുൻപും പരാതിയുയര്‍ന്നിട്ടുണ്ട്.

നാല് വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്. പരാതിയില്‍ തുടക്കത്തില്‍ നടപടിയെടുക്കാൻ സര്‍വകലാശാല തയ്യാറായില്ലെങ്കിലും പിന്നീട് സമ്മര്‍ദമുണ്ടായതിനെ തുടര്‍ന്ന് പരാതി സ്വീകരിക്കുകയും അന്വേഷണം നടത്തി അധ്യാപകനെ സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. സസ്‌പെൻഷൻ കാലയളവില്‍ സര്‍വകലാശാല പരിധി വിട്ടു പോകരുതെന്നാണ് അധ്യാപകനുള്ള നിര്‍ദേശം.