കറി എന്തായാലും കുരുമുളക് നിർബന്ധമാണോ? എങ്കിൽ വേനല്‍ക്കാലത്ത് കുരുമുളക് ഉപയോഗം കുറയ്ക്കണം; ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും

കോട്ടയം: മുട്ട പൊരിക്കാൻ ആണെങ്കിലും ബീഫ് കറിക്കാണെങ്കിലും കുരുമുളക് വാരി വിതറുകയെന്നത് നമ്മുടെ ഒരു ശീലമാണ്. പല നാടൻ വിഭവങ്ങളുടെയും രുചി കൂട്ടാൻ കുരുമുളക് തന്നെ വേണം.

എന്നാല്‍ വേനല്‍ക്കാലത്ത് ഈ ശീലം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. വയറിനെ തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ വേണം വേനല്‍ക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താൻ.

കുരുമുളക് ശരീര താപനില വർധിപ്പിക്കുന്ന ഒന്നാണ്. ഇത് വേനല്‍ക്കാലത്ത് കഴിക്കുന്നത് പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കും. കുരുമുളകിന്റെ അമിത ഉപഭോഗം നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ദഹനക്കേട് ഉണ്ടാക്കും.

കൂടാതെ കുരുമുളക് ചില മരുന്നുകളുടെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തിയേക്കാമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു, അതിനാല്‍ ഏതെങ്കിലും മരുന്നു കഴിക്കുന്നവർ കുരുമുളക് കഴിക്കുന്നതിന് മുൻപ് ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുന്നത് നല്ലതാണ്.