കായംകുളം: കായംകുളത്ത് കുപ്രസിദ്ധ ഗുണ്ട ഉള്‍പ്പെട്ട മയക്കുമരുന്ന് സംഘം പിടിയിലായി.
കായംകുളം ചേരാവള്ളി താന്നിക്കതറയില്‍ വീട്ടില്‍ കണ്ണൻ രാജു (26), ചേരാവള്ളി കൊല്ലകയില്‍ വീട്ടില്‍ സൂര്യനാരായണൻ ( 22 ), ചേരാവള്ളി ചേടുവള്ളില്‍ തറയില്‍ വീട്ടില്‍ അല്‍ത്താഫ് (25), ചേരാവള്ളി മുറിയില്‍ ബാസിത്ത് മൻസിലില്‍ അമീൻ (24), പുള്ളിക്കണക്ക് കല്ലുംമൂട്ടില്‍ വീട്ടില്‍ അഖില്‍ (21), ചേരാവള്ളി ഹാഷിം മൻസിലില്‍ ഷിനാസ് (23) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കുപ്രസിദ്ധ ഗുണ്ടയും രണ്ടാം പ്രതിയായ സൂര്യനാരായണന്റെ കൊല്ലകയില്‍ വീടിന് പുറകുവശം 28 ന് വൈകിട്ട് കൂട്ടം ചേർന്ന് ഇരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്.
ഇവരില്‍ നിന്ന് 6 ഗ്രാം ചരസ് പിടിച്ചെടുത്തു. കായംകുളം, ചേരാവള്ളി, പുള്ളിക്കണക്ക് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി യുവാക്കള്‍ക്ക് മയക്കുമരുന്ന് വിപണനം നടത്തി സംഘത്തില്‍ ചേർക്കുന്നുവെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
