വയനാട്ടില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിടിച്ച്‌ കാട്ടാനയ്ക്ക് ഗുരുതര പരിക്ക്; ബസിന്റെ മുൻഭാഗം തകര്‍ന്നു; കുട്ടികള്‍ക്കടക്കം പരിക്കേറ്റു.

 

കൽപറ്റ : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിടിച്ച്‌ കാട്ടാനയ്ക്ക് ഗുരുതര പരിക്കേറ്റു. ബസില്‍ യാത്ര ചെയ്തിരുന്ന കര്‍ണാടക സ്വദേശികളായ അയ്യപ്പ ഭക്തര്‍ക്കും പരിക്കേറ്റു. സുല്‍ത്താൻ ബത്തേരിക്കടുത്ത് കല്ലൂരില്‍ പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു അപകടം.

അപകടത്തില്‍ ബസിന്റെ മുൻവശം തകര്‍ന്നു. പരിക്കേറ്റ യാത്രക്കാര്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം നാട്ടിലേക്കു മടങ്ങി. ഗുരുതരമായി പരിക്കേറ്റ കാട്ടാന വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ശബരിമല ദര്‍ശ്ശനം കഴിഞ്ഞ് മടങ്ങുന്ന കര്‍ണ്ണാടകയില്‍ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനം കല്ലൂര്‍ 67ല്‍ വെച്ച്‌ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.