ചാഞ്ചാടി സ്വർണവില; കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വർധനവ് ഗ്രാമിന് കൂടിയത് 65 രൂപ

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 119080 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 14,885 രൂപയും. ഇന്നലത്തെ വിലയേക്കാള്‍ 520 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 65 രൂപയുടെ വർധനവും ഉണ്ടായി. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12285 രൂപയാണ് ഇന്നത്തെ വിപണിവില. പവന് 98280 രൂപയും. വെളളി വിലയിലും ഇന്ന് വ്യത്യാസമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് വെള്ളിവില വര്‍ധിച്ചു. ഇന്നലെ ഒരു ഗ്രാമിന് 289.90 രൂപയും 10 ഗ്രാമിന് 2800 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 290 രൂപയും 10 ഗ്രാമിന് 2900 രൂപയുമാണ്. ഡോളറിന്റെ കരുത്ത് കുറഞ്ഞതും ക്രൂഡ് ഓയിലിന്റെ വില ഇടിഞ്ഞതും രൂപയുടെ കരുത്ത് കൂടിയതുമാണ് ഇന്ന് വില ഉയരാന്‍ കാരണം.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുദ്ധം, യുഎസിന്റെ വെനസ്വേലയ്‌ക്കെതിരിയുളള നടപടി ഇവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിച്ചിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന ഇറാന്‍-ഇസ്രയേല്‍ , യുഎസ് യുദ്ധം സ്വര്‍ണവിലയെ സ്വാധീനിച്ചത് മറ്റൊരു വിധത്തിലാണ്. യുദ്ധത്തിന്റെ ആദ്യനാളുകളില്‍ സ്വര്‍ണത്തിന്റെയും വെളളിയുടെയും വില പ്രതീക്ഷിക്കാത്ത വിധത്തില്‍ ഉയര്‍ന്നുനിന്നിരുന്നെങ്കിലും പിന്നീട് പലപ്പോഴായി ഇടിയുന്ന സാഹചര്യമാണ് ഉണ്ടായത്. ഇന്നലെയും നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കി വില കുറയുകയാണുണ്ടായത്. എന്നാല്‍ ഇന്ന് വിലയില്‍ വര്‍ധനവാണ് ഉണ്ടായത്. പക്ഷേ ഇപ്പോഴത്തെ വിലക്കുറവിനെ വിശ്വസിക്കേണ്ട എന്നും വില ഇനിയും വര്‍ധിക്കും എന്നുമാണ് വിപണി വിദഗ്ധര്‍ പറയുന്നത്.