സോളാർ കേസിൽ കെ.ബി.ഗണേഷ് കുമാർ എം.എൽ.എ നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ നൽകിയ ഹർജി ഇന്ന് പരിഗണിക്കും.

സ്വന്തം ലേഖകൻ

കൊച്ചി: കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ സോളാർ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനുള്ള സമൻസിനെതിരെ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ നൽകിയ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

സോളാര്‍ കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് ഉള്‍പ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഗണേശ് കുമാറിന് ഇതില്‍ പങ്കുണ്ടെന്നുമാണ് പരാതിക്കാര്‍ കീഴ്കോടതിയെ അറിയിച്ചത്.

മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിനെയും സോളാര്‍ കേസിലെ പരാതിക്കാരിയെയും എതിര്‍കക്ഷികളാക്കി അഡ്വ. സുധീര്‍ ജേക്കബാണ് പരാതി നല്‍കിയത്. കത്തില്‍ തിരുത്തല്‍ വരുത്താൻ ഗൂഢാലോചന നടത്തിയെന്നും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും ഉള്‍പ്പെടെയാണ് പരാതിയിലെ ആരോപണങ്ങള്‍.