സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ വിലക്കയറ്റം ഇന്നും തുടരുകയാണ് ഉണ്ടായത്. ചരിത്രകുതിപ്പാണ് ഇന്ന് സ്വർണ വിലയില്‍ ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഒറ്റയടിക്ക് 8,640 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,31,160 രൂപയായി. ഗ്രാമിന് 16,395 രൂപയാണ് ഇന്നത്തെ വിപണിവില. ഒരുപവന്‍ സ്വര്‍ണം ആഭരണമായി വാങ്ങാന്‍ ഇന്ന് 1.40 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരും. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഇന്നലെ ആദ്യമായി 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ കടന്നിരുന്നു. 13,465 രൂപയാണ് 18 കാരറ്റ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില. പവന് 1,07,720 രൂപയും. വെള്ളിയുടെ വിലയും കുതിക്കുകയാണ്. ഇന്നലെ ഒരു ഗ്രാം വെളളിക്ക് 380 രൂപയായിരുന്നെങ്കില്‍ ഇന്ന് അത് 410 രൂപയായി ഉയര്‍ന്നിട്ടുണ്ട്. 10 ഗ്രാം വെള്ളിക്ക് 4,100 രൂപയാണ് ഇന്നത്തെ വിപണിവില.
അമേരിക്ക- ഇറാന്‍ സംഘര്‍ഷങ്ങള്‍, യുഎസ് ഫെഡിന്റെ പലിശ നയം, ട്രംപ്-ജെറോം പവല്‍ ഭിന്നത എന്നിവയെല്ലാമാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങളും ഇന്ന് സ്വര്‍ണവിലയെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. ഡോളര്‍ ദുര്‍ബലമാകുന്നതും വിലയിലെ മാറ്റത്തിന് കാരണമായിട്ടുണ്ട്. ഈ വിലക്കയറ്റം സാധാരണക്കാരായ ആളുകൾക്ക് സ്വർണം വാങ്ങുന്നത് ഒരു വിദൂര സ്വപ്നമായി മാറുന്നതിന് കാരണമാകുകയാണ്. ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നര ലക്ഷത്തോളം രൂപ ചിലവാകുന്നത് സാധാരണ കുടുംബങ്ങൾക്ക് ചിന്തിക്കാൻ പറ്റുന്നതിനും അപ്പുറമാണ്.
