പുതിയ സിം കാർഡ് എടുക്കും മുമ്പ് ഇനി റേഞ്ച് പരിശോധിക്കാം; അതിനായുള്ള ലിങ്കുകൾ പ്രാവർത്തികമാക്കി മൊബൈൽ കമ്പനികൾ

പുതിയ സിം കാർഡ് എടുക്കുന്നതിന് മുൻപേ ഇനി അതത് വെബ്സൈറ്റ് വഴി ആവശ്യമായ സ്ഥലങ്ങളിലെ മൊബൈൽ നെറ്റ് വർക്ക് റേഞ്ച് പരിശോധിച്ചറിയാം. ട്രായ് മാർഗ്ഗ നിർദ്ദേശം പ്രാവർത്തികമാക്കാനുള്ള ഏപ്രിൽ ഒന്നിൻ്റെ അന്തിമ തീയതി അവസാനിച്ചതോടെ മൊബൈൽ കമ്പനികൾ ഇതിനുള്ള ലിങ്കുകൾ പ്രാവർത്തികമാക്കി.

 

തിരഞ്ഞെടുക്കാൻ പോകുന്ന കണക്ഷന് വീടിനും ജോലിസ്ഥലത്തിനും ചേർന്ന് സിഗ്നൽ ലഭ്യത ഉണ്ടോ എന്ന് ഇതുവഴി ആദ്യം തന്നെ സ്ഥിരീകരിക്കാൻ കഴിയും.

 

2024 ഓഗസ്റ്റ് രണ്ടിന് പുറത്തിറക്കിയ ട്രായിയുടെ പുതുക്കിയ സേവന നിലവാര നിയന്ത്രണങ്ങൾ അടിസ്ഥാനമാക്കിയാണ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. 2024 ഒക്ടോബർ ഒന്ന് മുതൽ നിലവിൽ വന്ന ഈ മാർഗനിർദേശങ്ങൾ അനുസരിച്ച് രാജ്യത്തെ ടെലികോം സേവനദാതാക്കളെല്ലാം അവർ സേവനം നൽകുന്ന മേഖലകളിലെ 2ജി, 3ജി, 4ജി, 5ജി നെറ്റ് വർക്ക് ലഭ്യത വ്യക്തമാക്കുന്ന മാപ്പ് പുറത്തുവിടണം എന്നായിരുന്നു നിർദ്ദേശം.

2025 ഏപ്രിൽ ഒന്ന് വരെയാണ് സമയം നൽകിയിരുന്നത്.

 

ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ, ബി എസ് എൻ എൽ തുടങ്ങിയ ടെലികോം സേവനദാതാക്കൾ നെറ്റ് വർക്ക് കവറേജ് മാപ്പ് പുറത്തിറക്കി. ഓരോ സേവനദാതാക്കളുടേയും ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ മാപ്പ് പരിശോധിക്കാം. https://www.trai.gov.in/റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ സൈറ്റിലും

 

ബിഎസ്എൻഎൽ മാപ്പ് BSNL coveragemap- https://bsnl.co.in/coveragemap യുആർഎൽ വഴിയും

 

Airtel – https://www.airtel.in/wirelesscoverage/

Jio – https://www.jio.com/selfcare/coverage-map/

Vi- https://www.myvi.in/vicoverage/ഈ യുആർഎല്ലുകൾ വഴിയും

പരിശോധിക്കാം