തുടർച്ചയായ മൂന്നാം ദിനവും ഇടിവ്; സംസ്ഥാനത്ത് ഇന്ന് പവന് 560 രൂപ കുറഞ്ഞു, തുടർച്ചയായ ഇടിവ് ആശ്വാസമാകുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 14305 രൂപയിലും, പവന് 560 രൂപ കുറഞ്ഞ് 114440 രൂപയിലുമാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം സ്വർണവിലയിൽ പവന് 1640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 14510 രൂപയും പവന് 116080 രൂപയുമായിരുന്നു വില. വൈകുന്നേരത്തോടെ വില വീണ്ടും കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 135 രൂപയും പവന് 1080 രൂപയു കുറഞ്ഞതോടെ, വില യഥാക്രമം ഗ്രാമിന് 14375 രൂപയിലേക്കും പവന് 115000 രൂപയിലേക്കും താഴുകയായിരുന്നു.

അതേസമയം 18 കാരറ്റ് സ്വർണം ഗ്രാമിന് 11755 രൂപയായും (പവന് 94040 രൂപ), 14 കാരറ്റ് സ്വർണം ഗ്രാമിന് 9155 രൂപയായും (പവന് 73240 രൂപ) കുറഞ്ഞു. ഒരു ഗ്രാം വെള്ളിയ്ക്ക് 275 രൂപയാണ് ഇന്നത്തെ നിരക്ക്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 131160 രൂപയാണ് കേരളത്തിലെ റെക്കോർഡ് നിരക്ക്. തുടർച്ചയായി സ്വർണവിലയിൽ രേഖപ്പെടുത്തുന്ന ഇടിവ് സ്വർണം വാങ്ങാനിരിക്കുന്ന ആളുകൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.