തിരുവനന്തപുരം: മേജര്‍ രവി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ,സി. രഘുനാഥ് ദേശീയ കൗണ്‍സിലിലേക്ക്.കണ്ണൂരില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട സി. രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും കെ.സുരേന്ദ്രൻ നാമനിര്‍ദേശം ചെയ്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് പിണറായി വിജയനെതിരേ മത്സരിച്ച നേതാവാണ് സി. രഘുനാഥ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വച്ച് ബിജെപി ദേശീയധ്യക്ഷൻ ജെ.പി. നദ്ദയാണ് ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കിയത്.
