എറണാകുളം : ക്രിസ്മസ് ആഘോഷത്തിനിടെ വാഹനങ്ങള്‍ക്ക് മുകളില്‍ കയറിയിരുന്ന് കോളേജ് വിദ്യാർത്ഥികള്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തിയ സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെൻ്റ് വിഭാഗം കേസെടുത്തു.
പെരുമ്പാവൂർ മാറമ്ബിള്ളി എംഇഎസ് കോളജില്‍ 19ന് വൈകിട്ടായിരുന്നു സംഭവം. കോളജ് കോമ്പൗണ്ടില്‍ നിന്ന് പുറത്തിറങ്ങി പൊതുവഴിയില്‍ നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലായിരുന്നു അഭ്യാസങ്ങള്‍,വാഹനത്തില്‍ നൃത്തം ചെയ്തും തൂങ്ങിക്കിടന്നും അപകടകരമായ രീതിയില്‍.
നാട്ടുകാരില്‍ ചിലർ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തില്‍ എറണാകുളം എൻഫോഴ്സസ്മെന്റ്റ് ആർടിഒ കെ.മനോജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു.
ഇതില്‍ റജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ വരെ ഉണ്ടായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. വാഹനങ്ങള്‍ പലതും വിദ്യാർഥികളുടെ സുഹൃത്തുക്കളുടേത് ആയിരുന്നു.
3 വാഹനങ്ങള്‍ക്ക് എതിരെ അപ്പോള്‍ നോട്ടിസ് നല്‍കി. മറ്റു വാഹന ഉടമകള്‍ക്ക് വരും ദിവസങ്ങളില്‍ എറണാകുളത്തെ ഓഫിസില്‍ ഹാജരാകണം എന്ന് കാണിച്ച് നോട്ടിസ് നല്‍കി.
