ഡല്‍ഹി: മലിനീകരണം സൃഷ്ടിക്കുന്ന ഒരുവിധത്തിലുള്ള പ്രവർത്തനത്തേയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി.
പടക്കങ്ങള്‍ക്ക് രാജ്യവ്യാപകമായ നിരോധനം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ആരാഞ്ഞു. ഡല്‍ഹിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം.
വർഷം മുഴുവനും ഗുരുതര വായുമലീനികരണം അഭിമുഖീകരിക്കുന്ന ഡല്‍ഹിയില്‍ നിർദ്ദിഷ്ടമാസങ്ങളില്‍ മാത്രം പടക്കങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്തിനാണെന്നും കോടതി ചോദിച്ചു.
നിയന്ത്രണാതീതമായ രീതിയില്‍ പടക്കം പൊട്ടിക്കുന്നത് ആരോഗ്യവാൻമാരായിരിക്കുക എന്ന പൗരൻമാരുടെ മൗലികാവകാശത്തേയും ബാധിക്കുമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
