ഉരുൾപൊട്ടലിൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്കു സു​സ്ഥി​ര പു​ന​ര​ധി​വാ​സം സാ​ധ്യ​മാക്കാനുള്ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ്രവർത്തനങ്ങളിൽ കൈകോർത്ത് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ്; അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​വ​ക​ക​ളി​ല്‍ ന​ട​ത്തു​ന്ന സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണ​ത്തി​ല്‍ കെ​സി​സി അം​ഗ​ങ്ങ​ള്‍ പങ്കെടുക്കും

കോ​ട്ട​യം: വ​യ​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്കു സു​സ്ഥി​ര പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്കു​വാ​നു​ള്ള കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ തീരുമാനങ്ങൾക്ക് പിന്തുണയുമായി ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ്.

ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളോ​ടു ചേ​ര്‍ന്ന് ഊ​ര്‍ജി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സിൽ തീരുമാനം. ദു​രി​ത​ബാ​ധി​ത​ര്‍ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നാ​യി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​വ​ക​ക​ളി​ല്‍ ന​ട​ത്തു​ന്ന സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണ​ത്തി​ല്‍ കെ​സി​സി അം​ഗ​ങ്ങ​ള്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കും.

വ​യ​നാ​ട്ടി​ലെ പെ​രി​ക്ക​ല്ലൂ​ര്‍ ഫൊ​റോ​ന​യി​ലെ കെ​സി​സി യൂ​ണി​റ്റു​ക​ളി​ലൂ​ടെ സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കു​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം അ​റി​യി​ച്ചു.

ചാ​പ്ലെ​യി​ന്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബേ​ബി മു​ള​വേ​ലി​പ്പു​റം, ട്ര​ഷ​റ​ര്‍ ജോ​ണ്‍ തെ​രു​വ​ത്ത്, അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ബി​നു ചെ​ങ്ങ​ളം, ടോം ​ക​രി​കു​ളം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.