വിമാനത്തില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കി; യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കി; മലയാളി യുവാവിനെതിരെ കേസ്

കൊച്ചി : വിമാനത്തില്‍ വെച്ച്‌ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെതിരെ കേസെടുത്തു.

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്നുമെത്തിയ തൃശൂർ സ്വദേശി സൂരജിനെതിരെയാണ് കേസെടുത്തത്.

മദ്യപിച്ച സൂരജ് വിമാനത്തില്‍ വെച്ച്‌ ബഹളമുണ്ടാക്കുകയായിരുന്നു.

യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയ സൂരജിനെതിരെ വിമാന ജീവനക്കാരുടെ പരാതിയെ തുടർന്നാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്.