പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; അയല്‍വാസികളായ ദമ്പതികള്‍ അറസ്റ്റില്‍

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസികളായ ദമ്പതിമാര്‍ അറസ്റ്റില്‍.

കൊല്ലം കുന്നത്തൂരില്‍ തിരുവാതിര വീട്ടില്‍ ഗീതുമോള്‍ ഭര്‍ത്താവ് സുരേഷ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കൊല്ലം ചവറയില്‍ നിന്നാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്.

ഡിസംബര്‍ 1ന് ആയിരുന്നു പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥി ജീവനൊടുക്കുന്നതിന് മുന്‍പായി ദമ്പതികള്‍ വീട്ടിലെത്തി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചിരുന്നു.

പ്രതികളുടെ മകള്‍ക്ക് സാമൂഹികമാധ്യമത്തിലൂടെ സന്ദേശമയച്ചെന്ന് ആരോപിച്ചാണ് ഇരുവരും വീട്ടിലെത്തി വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത്.