ഡിസിസി ട്രഷറ‍ുടെ മരണം; ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനും സ്ഥാനങ്ങള്‍ രാജി വെക്കണം; പ്രതിഷേധം കടുപ്പിച്ച്‌ സിപിഎം

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറ‍ർ എൻ.എം വിജയൻ്റെ മരണത്തില്‍ പ്രതിഷേധം ശക്തം.

ഐസി ബാലകൃഷ്ണനും എൻഡി അപ്പച്ചനും സ്ഥാനങ്ങള്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ബത്തേരിയില്‍ ഇന്ന് സിപിഎം നൈറ്റ് മാർച്ച്‌ നടത്തും.
സംഭവത്തില്‍ പൊലീസിന്റെയും വിജിലൻസിന്റെയും അന്വേഷണം തുടരുകയാണ്.

വിജയൻ്റെ മൊബൈല്‍ ഫോണും കത്തും ഫോറൻസിക് പരിശോധനയ്ക്ക് നല്‍കാനായുള്ള നടപടികള്‍ പൊലീസ് ഇന്ന് സ്വീകരിക്കും.
കത്തിലെ കയ്യക്ഷരം സ്ഥിരീകരിക്കാൻ വിജയൻ മുൻപേ എഴുതിയ രേഖകള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.

ഇത് കിട്ടിയശേഷം കോടതിയെ സമീപിച്ച്‌ ഫോറൻസിക് പരിശോധനയ്ക്ക് അനുമതി തേടും. ഇതിനിടെ, വിവാദം അന്വേഷിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള കെപിസിസി സംഘം ഇന്ന് വയനാട്ടില്‍ എത്തും.