താമരശ്ശേരി: താമരശ്ശേരി ഹയര്‍ സെക്കന്‍ററി സ്കൂളിള്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.
താമരശ്ശേരി വോക്കേഷണല്‍ ഹയര്‍ സെക്കന്‍റി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് സ്കൂളിന് സമീപത്തെ വയലിലും, റോഡിലുമായി ഏറ്റുമുട്ടിയത്. സ്കൂളില്‍ വെച്ചു നടന്ന ചെറിയ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു റോഡിലെ സംഘര്‍ഷം.
സംഘര്‍ഷത്തില്‍ രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റതായി സമീപവാസികള്‍ പറയുന്നു. ഇവരാണ് സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകള്‍ പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ പരസ്യമായി തമ്മിലടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് വിദ്യാര്‍ത്ഥികളെ പിടിച്ച് മാറ്റിയത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
