വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ യുവതി, യുവാവിനെതിരെ കേസ്

കാസർഗോഡ്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്. യുവാവ് വാഹ വാഗ്ദാനത്തില്‍ നിന്നും പിൻമാറിയതോടെ അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇടയിലക്കാട് സ്വദേശി ഗോകുലിനെതിരെയാണ് (30) ചന്തേര പൊലീസ് കേസെടുത്തത്.

യുവതിയെ നിരവധി തവണ പീഡിപ്പിച്ചശേഷം ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍നിന്നും പിൻമാറുകയായിരുന്നു. തുടർന്നാണ് യുവതി ഉറക്ക ഗുളിക കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി യുവതിയുടെ മൊഴിയെടുത്തു. ശേഷം ഗോകുലിനെതിരെ കേസെടുത്തു. യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.