കോട്ടയം ഏറ്റുമാനൂരിൽ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശികളായ സുഹൃത്തുക്കളുടെ മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ചു ; പ്രതികൾ പോലീസിന്റെ പിടിയിൽ

ഏറ്റുമാനൂർ : നേതാജിനഗറിൽ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശികളായ സുഹൃത്തുക്കളുടെ മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച യുവാക്കൾ പിടിയിൽ.

ആസാം സ്വദേശികളായ കമാലുദീൻ (28), മുജിബുൾ റഹ്മാൻ (40) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഏറ്റുമാനൂർ നേതാജി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശികളായ സുഹൃത്തുക്കളുടെ 50000 രൂപയോളം വില വരുന്ന അഞ്ചു മൊബൈൽ ഫോണുകളും, പല ബാഗുകളിലായി സൂക്ഷിച്ചിരുന്ന 3820/- രൂപയുമാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.