സ്വന്തം ലേഖിക
കോട്ടയം: തിരുവല്ലയില്‍ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി പരാതി.
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകവേ കാര്‍ കുറുകെ നിര്‍ത്തിയാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയില്‍ പറയുന്നത്.
ഇന്നലെ രാത്രി പതിനൊന്ന് മണിയ്ക്ക് തിരുവല്ല തിരുമൂലപുരത്ത് വച്ചായിരുന്നു സംഭവം.
ഭര്‍ത്താവിന്റെ പരാതിയില്‍ ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റോ പ്രസാദിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ പിന്നില്‍ യുവതിയുടെ കാമുകനും സംഘവുമാണെന്നാണ് സൂചന. പൊലീസ് അന്വേഷണം തുടങ്ങി.
